Posts

Sankaranarayanan Malappuram - KSEB Bill

https://www.facebook.com/sankaranarayanan.malappuram/posts/2843236029118821?hc_location=ufi Sankaranarayanan Malappuram Yesterday at 4:27 PM  ·  മണിയൻപിള്ള രാജുമാരുടെ കറന്റ് ചാർജ്ജ് കുത്തനെ കൂട്ടണം. മണിയൻപിള്ള രാജുവിന്റെ 6 മാസത്തെ വൈദ്യുതി ഉപഭോഗം 5251 യൂണിറ്റാണെന്നാണ് വൈദ്യുതി ബോർഡ് ചെയർമാൻ പറയുന്നത്. ഈ കണക്ക് ശരിയാണെങ്കിൽ, മീറ്ററിന് തകരാറൊന്നുമില്ലെങ്കിൽ മണിയൻപിള്ള രാജുവിന് ലഭിച്ച 42300 രൂപയുടെ കറന്റ് ബിൽ ഒട്ടും കൂടുതലല്ല. മറ്റൊരർത്ഥിൽ പറഞ്ഞാൽ കുറവാണ്. രണ്ടു മാസത്തിലൊരിക്കലാണല്ലോ മീറ്റർ റീഡിംഗ് കണക്കാക്കുക. ഇതനുസരിച്ച് ഇദ്ദേഹത്തിന്റെ രണ്ടുമാസത്തെ വൈദ്യുത ഉപഭോഗം 1750 യൂണിറ്റ്. 900-ത്തിനു മേലുള്ള വൈദ്യുതി നിരക്ക് യൂണിറ്റിന് 7.90 രൂപ. അങ്ങനെ വരുമ്പോൾ ഇദ്ദേഹത്തിന്റെ വൈദ്യുതിചാർജ് (5251x7.90) 41482 രൂപ. എന൪ജി ചാ൪ജിന്റെ പത്തുശതമാനം ഡ്യൂട്ടിയും, മീറ്റ൪ റെന്റും, ഫിക്സഡ് ചാ൪ജും ഉൾപ്പെടുത്തിയാണ് വൈദ്യുതി ബില്ല് തയ്യാറാക്കുക. അപ്പോൾ ചാർജ് പിന്നെയും കൂടും. 5251 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചിട്ട് 414 രൂപയുടെ ബില്ല് കിട്ടണമെന്ന് പറഞ്ഞാൽ അത് നടക്കുന്ന കാര്യമല്ല! 2020 ഏപ്രി

Bitcoin - Sujith Kumar

https://www.facebook.com/sujithkrk/posts/1287951911311715 https://www.facebook.com/sujithkrk/posts/1483956561711248 https://www.facebook.com/sujithkrk/posts/1484758678297703 https://www.facebook.com/sujithkrk/posts/1487727214667516 https://www.facebook.com/sujithkrk/posts/1491016754338562

എൻഡോസൾഫാൻ - K.M. Sreekumar

K.M. Sreekumar കാസർകോട്ടെ ആരോഗ്യപ്രശ്നങ്ങൾക്കു കാരണം എൻഡോസൾഫാൻ വായുമാർഗേന തളിച്ചതാണെന്നും കേരള കാർഷിക സർവകലാശാല പരോക്ഷമായെങ്കിലും അതിനുത്തരവാദികളാണെന്നും അംബികാസുതൻ മാങ്ങാട്‌ കുറ്റപ്പെടുത്തിയിരുന്നു. കേരളത്തിലെ വിളകൾക്കുവരുന്ന രോഗകീടങ്ങളുടെ നിയന്ത്രണം സംബന്ധിച്ച ഗവേഷണം കേരള കാർഷിക സർവകലാശാലയുടെ ഉത്തരവാദിത്വമാണ്. അതുപ്രകാരം തേയിലക്കൊതുകുകളെ നിയന്ത്രിക്കാൻ എൻഡോസൾഫാൻ തളിക്കാൻ നിർദേശിച്ചിട്ടുണ്ട്. പക്ഷേ, ഒരേ കീടനാശിനി ഒരുവർഷം ഒരു തവണയിലധികം തളിക്കാൻ നിർദേശിച്ചിട്ടില്ല. കീടനാശിനി വായുമാർഗേന തളിക്കുമ്പോൾ അനുവർത്തിക്കേണ്ട കാര്യങ്ങൾ സൂക്ഷ്മമായി പാലിക്കാൻ പി.സി.കെ.യ്ക്ക് സാധിച്ചിട്ടില്ലെന്ന് അച്യുതൻ കമ്മിഷൻ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, പി.സി.കെ.യ്ക്ക് എൻഡോസൾഫാൻ കീടനാശിനിയുടെ ഗാഢതയായ 0.05 ശതമാനത്തിൽ കൂടുതലായി തളിക്കാൻ കഴിയില്ല. ഒരു ഹെക്ടറിൽ ഒരുതവണ തളിക്കാൻ ഇത്ര കീടനാശിനി വേണം എന്ന കണക്കുണ്ട്. കൂടുതൽ വാങ്ങിച്ചാൽ ഓഡിറ്റിന് ഉത്തരം പറയേണ്ടിവരും. അതുകൊണ്ട് കൃത്യമായി തളിക്കാനേ സാധ്യതയുള്ളൂ. കൃത്യമായ ഗാഢതയിൽ തളിച്ചാൽ (0.05%-0.075 അഥവാ 1.5-2 മില്ലി/ലിറ്റർ) പ്രദേശവാസികൾക്കോ തൊഴിലാളികൾക്കോ ആരോഗ്യപ

മുരളി തുമ്മാരുകുടി-നൂറു വര്‍ഷം കഴിഞ്ഞെത്തിയതിന്റെ പുണ്യം

Image
ഈ കര്‍ക്കടകത്തില്‍ എനിക്ക് 50 വയസ്സു തികയും. 2014 ല്‍ 50 വയസ് തികയാന്‍ 1964-ലാണ് ജനിച്ചതെന്ന് പ്രത്യേകം പറയേണ്ടല്ലോ. ഈ സമയത്ത് ഞാന്‍ ചുമ്മാ ഒരു ‘തോട്ട് എക്‌സ്‌പെരിമെന്റ്’ (ചിന്താ പരീക്ഷണം?) നടത്തി നോക്കി. അതായത് ഒരു നൂറു വര്‍ഷം മുന്‍പാണ് ജനിച്ചതെങ്കില്‍ (ജനനസ്ഥലം, ജാതി, കുടുംബം എല്ലാം ഇതു തന്നെ) എന്തു തരത്തിലുള്ള ജീവിതമായിരിക്കും എനിക്കുണ്ടാവുക? 100 വര്‍ഷം മുന്‍പാണ് ജനിച്ചതെങ്കില്‍ ഉറപ്പായ ഒരു കാര്യം ആദ്യമേ പറയാം. 50 ാം പിറന്നാള്‍ ആഘോഷിക്കാനോ അതിനെപ്പറ്റി ചിന്തിക്കാനോ ഞാനുണ്ടാകാനുള്ള സാധ്യത തീരെ കമ്മി. അന്ന് ശരാശരി മലയാളി പുരുഷന്റെ ആയുര്‍ദൈര്‍ഘ്യം 40 വയസ്സില്‍ താഴെയായിരുന്നു. അഷ്ടവൈദ്യന്മാരും ഇംഗ്ലീഷ് ഡോക്ടര്‍മാരും പോരാത്തതിന് മന്ത്രവാദികളും വിളിപ്പുറത്തുണ്ടായിരുന്ന അക്കാലത്തെ രാജാക്കന്മാര്‍ പോലും അന്ന് 50 കടന്നിരുന്നില്ല. എന്റെ അച്ഛന്റെ തറവാട്ടില്‍ 36 വയസ്സിനു മീതെ ആണുങ്ങള്‍ ജീവിച്ചു തുടങ്ങിയത് അച്ഛന്റെ തലമുറയിലാണ്. ‘പണ്ടുള്ള ആളുകള്‍ക്ക് എന്താരോഗ്യമായിരുന്നു, ഇപ്പോഴത്തെ ജീവിതരീതിയുടെ ടെന്‍ഷനും കൃത്രിമ ഭക്ഷണവും ഒക്കെയാണ് മനുഷ്യനെ രോഗിയാക്കുന്നത്’ എന്ന തരത്തിലുള്ള

സുജിത് കുമാർ - ഒരു നല്ല പേരു നിർദ്ദേശിക്കാമോ

https://www.facebook.com/sujithkrk/posts/1287951911311715 സുജിത് കുമാർ May 13, 2017  ·  എന്റെ കുഞ്ഞിന് ഒരു നല്ല പേരു നിർദ്ദേശിക്കാമോ? ഫേസ് ബുക്ക്/ വാട്സപ് ഗ്രൂപ്പുകളുലും മറ്റും പൊതുവേ‌ കണ്ടു വരുന്നതാണ്. മതം നോക്കി അച്ഛന്റെയും അമ്മയുടേയും പേരുകളെല്ലാം നോക്കി പ്രാസമൊപ്പിച്ച് തിരക്കുപിടിച്ച് ഏതെങ്കിലും ഒരു പേരിടുന്നത് നിലവിലെ സാഹചര്യത്തിൽ ചിലപ്പോൾ നിങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവിയെത്തന്നെ വളരെ മോശമായ രീതിയിൽ ബാധിക്കുന്നതായിരിക്കും. അതിനാൽ എനിക്ക് പറ്റിയ അബദ്ധം മറ്റാർക്കും പറ്റരുതെന്ന് ആഗ്രഹമുള്ളതിനാൽ ഈ വിഷയം ഒരു ചർച്ചയാക്കുവാൻ ആഗ്രഹിക്കുന്നു അതിലേക്കായി പെട്ടന്ന് ഓർമ്മയിൽ വരുന്ന ചില കാര്യങ്ങൾ 1. നിങ്ങളുടെ കുഞ്ഞ് ഭാവിയിൽ ഒരു കിണാശ്ശേരിയിൽ മാത്രം ഒതുങ്ങിക്കഴിയേണ്ടവർ ആണെന്ന് കരുതരുത്. ഒരു ഗ്ലോബൽ വില്ലേജ് എന്ന ആശയത്തോട് നാം അടുത്തുകൊണ്ടിരിക്കുകയാണ് എന്നതിനാൽ പേരിടുന്നതിനു മുൻപ് അതിന്റെ അന്താരാഷ്ട്ര മാനങ്ങൾ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഇതിൽ പ്രായോഗികമായി പല ബുദ്ധിമുട്ടൂകളും ഉണ്ടെങ്കിലും ചുരുങ്ങിയത് മലയാളത്തിലെ ഒരു പേര് ഹിന്ദിയിലെ അശ്ലീലം എങ്കിലും ആകാതെ ഇരിക്കാനെങ്കിലും

Santhosh Iriveri Parootty - നിലനിൽപ്പിന്റെ വേദന

https://www.facebook.com/permalink.php?story_fbid=2715593551802984&id=100000570980376 Santhosh Iriveri Parootty March 14 at 7:43 PM  ·  നിലനിൽപ്പിന്റെ വേദന ഡിഗ്രിക്ക് പഠിക്കുന്ന കാലം തൊട്ടേ ഡിപ്രഷൻ, ബൈ പോളാർ മൂഡ് ഡിസോർഡർ തുടങ്ങി പല മാനസികരോഗങ്ങൾക്കും ചികിത്സയെടുക്കുന്ന ഒരാളാണ് ഞാൻ എന്ന് മുമ്പ് പല തവണ പറഞ്ഞിട്ടുള്ളതാണ്. പലപ്പോഴും അതൊരു excruciating pain ആണ്. അതനുഭവിച്ചിട്ടുള്ളവർക്കറിയാം അതിന്റെ വേദന. കഴിഞ്ഞ 22 വർഷങ്ങളായി കഴിക്കുന്ന മരുന്നുകളും ഈ രോഗവും എല്ലാം കൂടി പല ശാരീരിക രോഗങ്ങളെയും എനിക്ക് സമ്മാനിച്ചിട്ടുണ്ട്. പലപ്പോഴും ഇതൊന്നും പറയാത്തത് നമ്മുടെ കുടുംബത്തെക്കുറിച്ച് ഓർത്തു മാത്രമാണ്. പലപ്പോഴും ജീവിതം മടുപ്പിക്കുന്ന നരക സമാനമായ അവസ്ഥയാണിത്. അതിതീവ്രമായ സന്തോഷത്തിലേക്കും തൊട്ടടുത്ത നിമിഷം കടുത്ത വിഷാദത്തിലേക്കും അതുമല്ലാതെ stable എന്ന് പറയാവുന്ന അവസ്ഥയിലേക്കും മനസ്സ് ഒരു ക്ലോക്കിലെ പെൻഡുലം ആടുന്ന പോലെ ആടിക്കൊണ്ടിരിക്കുന്ന അവസ്ഥ പറഞ്ഞു മനസ്സിലാക്കിക്കാൻ വലിയ പ്രയാസമാണ്. അതിനേക്കാൾ ഭീകരമായ വേറൊരു അവസ്ഥയുണ്ട്. വളരെ ഇൻസെൻസിറ്റീവ് ആയ, ഇതിനെക്കുറിച്ചൊന്നും

Ashish Jose Ambat - സ്വവര്‍ഗ്ഗാനുരാഗത്തിനുള്ള ചികിത്സ

https://www.facebook.com/ashishjoseambat/posts/1703894686361143 Ashish Jose Ambat May 13, 2018  ·  സ്വവര്‍ഗ്ഗാനുരാഗത്തിനുള്ള ചികിത്സ- ഇല്ലാത്ത രോഗത്തിന് വല്ലാത്ത ചികിത്സ നല്‍കുമ്പോള്‍ തകര്‍ന്നു അടിയുന്ന സാധുമനുഷ്യരുടെ ജീവിതങ്ങള്‍. മനുഷ്യചരിത്രത്തില്‍ രണ്ടാംലോക മഹായുദ്ധത്തോളം ഭീകരമായ ഒരു യുദ്ധം ഉണ്ടായിട്ടില്ല എന്ന് പറയാം. നാസി ഫാഷിസവും മനുഷ്യകുലവും ആയി നേരിട്ട് നടത്തിയ പോരാട്ടമായിരുന്നു അത്. ബ്രിട്ടാനിക്ക വിശ്വവിജ്ഞാനകോശത്തിലെ വിവരങ്ങള്‍പ്രകാരം അഞ്ചുകോടിയോളം മനുഷ്യരാണ് നിഷ്ഠുരമായി യുദ്ധപാതയില്‍ കൊല്ലപ്പെട്ടത്. പരമോന്നത തലവന്‍ ആയി അവരോധിക്കപ്പെട്ട അഡോള്‍ഫ് ഹിറ്റ്ലറിന്‍റെ നേതൃത്വത്തില്‍ നാസി ജര്‍മ്മനി തങ്ങളുടെ ശത്രുരാജ്യങ്ങള്‍ ആയി പ്രഖ്യാപിച്ച ബ്രിട്ടന്‍, ഫ്രാന്‍സ്, സോവിയറ്റ് യൂണിയന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളോട് മാത്രമല്ല തങ്ങളുടെ സ്വന്തം രാജ്യാതിര്‍ത്തിയില്‍ താമസിച്ചിരുന്ന യഹൂദജനങ്ങളും, ജിപ്സികളും ആയിരുന്ന ലക്ഷക്കണക്കിന്‌ മനുഷ്യരുടെ നേരെയും ദുഷ്പ്രഭുത്വമായി നരനായാട്ട് നടത്തി. ഇതര ലോകശക്തികള്‍ തങ്ങളുടെ കര-നാവിക-വ്യോമ സേനകളുടെ ബലത്തില്‍ പ്രതിരോധം