Posts

Showing posts from August, 2019

എൻഡോസൾഫാൻ - K.M. Sreekumar

K.M. Sreekumar കാസർകോട്ടെ ആരോഗ്യപ്രശ്നങ്ങൾക്കു കാരണം എൻഡോസൾഫാൻ വായുമാർഗേന തളിച്ചതാണെന്നും കേരള കാർഷിക സർവകലാശാല പരോക്ഷമായെങ്കിലും അതിനുത്തരവാദികളാണെന്നും അംബികാസുതൻ മാങ്ങാട്‌ കുറ്റപ്പെടുത്തിയിരുന്നു. കേരളത്തിലെ വിളകൾക്കുവരുന്ന രോഗകീടങ്ങളുടെ നിയന്ത്രണം സംബന്ധിച്ച ഗവേഷണം കേരള കാർഷിക സർവകലാശാലയുടെ ഉത്തരവാദിത്വമാണ്. അതുപ്രകാരം തേയിലക്കൊതുകുകളെ നിയന്ത്രിക്കാൻ എൻഡോസൾഫാൻ തളിക്കാൻ നിർദേശിച്ചിട്ടുണ്ട്. പക്ഷേ, ഒരേ കീടനാശിനി ഒരുവർഷം ഒരു തവണയിലധികം തളിക്കാൻ നിർദേശിച്ചിട്ടില്ല. കീടനാശിനി വായുമാർഗേന തളിക്കുമ്പോൾ അനുവർത്തിക്കേണ്ട കാര്യങ്ങൾ സൂക്ഷ്മമായി പാലിക്കാൻ പി.സി.കെ.യ്ക്ക് സാധിച്ചിട്ടില്ലെന്ന് അച്യുതൻ കമ്മിഷൻ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, പി.സി.കെ.യ്ക്ക് എൻഡോസൾഫാൻ കീടനാശിനിയുടെ ഗാഢതയായ 0.05 ശതമാനത്തിൽ കൂടുതലായി തളിക്കാൻ കഴിയില്ല. ഒരു ഹെക്ടറിൽ ഒരുതവണ തളിക്കാൻ ഇത്ര കീടനാശിനി വേണം എന്ന കണക്കുണ്ട്. കൂടുതൽ വാങ്ങിച്ചാൽ ഓഡിറ്റിന് ഉത്തരം പറയേണ്ടിവരും. അതുകൊണ്ട് കൃത്യമായി തളിക്കാനേ സാധ്യതയുള്ളൂ. കൃത്യമായ ഗാഢതയിൽ തളിച്ചാൽ (0.05%-0.075 അഥവാ 1.5-2 മില്ലി/ലിറ്റർ) പ്രദേശവാസികൾക്കോ തൊഴിലാളികൾക്കോ ആരോഗ്യപ