Posts

Showing posts from March, 2019

സുജിത് കുമാർ - ഒരു നല്ല പേരു നിർദ്ദേശിക്കാമോ

https://www.facebook.com/sujithkrk/posts/1287951911311715 സുജിത് കുമാർ May 13, 2017  ·  എന്റെ കുഞ്ഞിന് ഒരു നല്ല പേരു നിർദ്ദേശിക്കാമോ? ഫേസ് ബുക്ക്/ വാട്സപ് ഗ്രൂപ്പുകളുലും മറ്റും പൊതുവേ‌ കണ്ടു വരുന്നതാണ്. മതം നോക്കി അച്ഛന്റെയും അമ്മയുടേയും പേരുകളെല്ലാം നോക്കി പ്രാസമൊപ്പിച്ച് തിരക്കുപിടിച്ച് ഏതെങ്കിലും ഒരു പേരിടുന്നത് നിലവിലെ സാഹചര്യത്തിൽ ചിലപ്പോൾ നിങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവിയെത്തന്നെ വളരെ മോശമായ രീതിയിൽ ബാധിക്കുന്നതായിരിക്കും. അതിനാൽ എനിക്ക് പറ്റിയ അബദ്ധം മറ്റാർക്കും പറ്റരുതെന്ന് ആഗ്രഹമുള്ളതിനാൽ ഈ വിഷയം ഒരു ചർച്ചയാക്കുവാൻ ആഗ്രഹിക്കുന്നു അതിലേക്കായി പെട്ടന്ന് ഓർമ്മയിൽ വരുന്ന ചില കാര്യങ്ങൾ 1. നിങ്ങളുടെ കുഞ്ഞ് ഭാവിയിൽ ഒരു കിണാശ്ശേരിയിൽ മാത്രം ഒതുങ്ങിക്കഴിയേണ്ടവർ ആണെന്ന് കരുതരുത്. ഒരു ഗ്ലോബൽ വില്ലേജ് എന്ന ആശയത്തോട് നാം അടുത്തുകൊണ്ടിരിക്കുകയാണ് എന്നതിനാൽ പേരിടുന്നതിനു മുൻപ് അതിന്റെ അന്താരാഷ്ട്ര മാനങ്ങൾ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഇതിൽ പ്രായോഗികമായി പല ബുദ്ധിമുട്ടൂകളും ഉണ്ടെങ്കിലും ചുരുങ്ങിയത് മലയാളത്തിലെ ഒരു പേര് ഹിന്ദിയിലെ അശ്ലീലം എങ്കിലും ആകാതെ ഇരിക്കാനെങ്കിലും

Santhosh Iriveri Parootty - നിലനിൽപ്പിന്റെ വേദന

https://www.facebook.com/permalink.php?story_fbid=2715593551802984&id=100000570980376 Santhosh Iriveri Parootty March 14 at 7:43 PM  ·  നിലനിൽപ്പിന്റെ വേദന ഡിഗ്രിക്ക് പഠിക്കുന്ന കാലം തൊട്ടേ ഡിപ്രഷൻ, ബൈ പോളാർ മൂഡ് ഡിസോർഡർ തുടങ്ങി പല മാനസികരോഗങ്ങൾക്കും ചികിത്സയെടുക്കുന്ന ഒരാളാണ് ഞാൻ എന്ന് മുമ്പ് പല തവണ പറഞ്ഞിട്ടുള്ളതാണ്. പലപ്പോഴും അതൊരു excruciating pain ആണ്. അതനുഭവിച്ചിട്ടുള്ളവർക്കറിയാം അതിന്റെ വേദന. കഴിഞ്ഞ 22 വർഷങ്ങളായി കഴിക്കുന്ന മരുന്നുകളും ഈ രോഗവും എല്ലാം കൂടി പല ശാരീരിക രോഗങ്ങളെയും എനിക്ക് സമ്മാനിച്ചിട്ടുണ്ട്. പലപ്പോഴും ഇതൊന്നും പറയാത്തത് നമ്മുടെ കുടുംബത്തെക്കുറിച്ച് ഓർത്തു മാത്രമാണ്. പലപ്പോഴും ജീവിതം മടുപ്പിക്കുന്ന നരക സമാനമായ അവസ്ഥയാണിത്. അതിതീവ്രമായ സന്തോഷത്തിലേക്കും തൊട്ടടുത്ത നിമിഷം കടുത്ത വിഷാദത്തിലേക്കും അതുമല്ലാതെ stable എന്ന് പറയാവുന്ന അവസ്ഥയിലേക്കും മനസ്സ് ഒരു ക്ലോക്കിലെ പെൻഡുലം ആടുന്ന പോലെ ആടിക്കൊണ്ടിരിക്കുന്ന അവസ്ഥ പറഞ്ഞു മനസ്സിലാക്കിക്കാൻ വലിയ പ്രയാസമാണ്. അതിനേക്കാൾ ഭീകരമായ വേറൊരു അവസ്ഥയുണ്ട്. വളരെ ഇൻസെൻസിറ്റീവ് ആയ, ഇതിനെക്കുറിച്ചൊന്നും