Posts

Showing posts from December, 2018

ചേലാകർമ്മം

Awindas Pachu ചേലാകർമ്മം അഥാവാ സർക്കംസിഷൻ കൊണ്ട് എന്താണ് മനുഷ്യന് നഷ്ടപ്പെടുന്നത്. ഒരു ശാസ്ത്രീയ പഠന സംഗ്രഹം. ആദ്യമായി പുരുഷ ലിംഗത്തിന്റെ സ്ട്രക്ച്ചർ നോക്കാം. സെക്ഷ്വല്‍ റീപ്രോഡക്ഷന്‍റെ തുടക്കകാലത്ത് അണ്ഡ/ബീജ വിസര്‍ജനം നടത്തുക എന്നതിനപ്പുറം റോള്‍ ഒന്നും ഇല്ലാതിരുന്ന ഈ അവയവം കോടിക്കണക്കിനു വര്‍ഷത്തെ പരിണാമത്തിനും പ്രകൃതി നിര്‍ദ്ധാരണത്തിനും ശേഷമാണ് ഇന്നീ കാണുന്ന രീതിയിലേക്ക് എത്തിയത്. ലിംഗ ദണ്ട്, മുകുളം, അഗ്രചര്‍മ്മം ഇവ അടങ്ങിയതാണ് പുരുഷ ലിംഗം. ഗര്‍ഭസ്ഥ ശിശുവിന് ഏതാണ്ട് എട്ടാഴ്ച പ്രായമാകുന്നതോടെ കട്ടിയുള്ള വലയം പോലെ ലിംഗാഗ്ര ചര്‍മ്മം പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. പിന്നീട് വളര്‍ന്നു ലിംഗമുകുളത്തെ ഇത് മൂടുന്നു. നവജാത ശിശുക്കളില്‍ ഏതാണ്ട് ഭൂരിഭാഗത്തിലും ഈ ചര്‍മം ലിംഗ മുകുളത്തോടു ഒട്ടിപ്പിടിച്ച രീതിയിലാവും. മൂന്ന് വയസ്സ് മുതല്‍ അഞ്ചു വരെയുള്ള കാലഘട്ടത്തില്‍ ബഹുഭൂരിപക്ഷം കുട്ടികളിലും ചര്‍മ്മാഗ്ര ഭാഗം വികസിക്കുകയും ലിംഗമുകുളം ചര്‍മ്മത്തില്‍ നിന്ന് വേര്‍പെടുകയും ചെയ്യും. ഏതാണ്ട് 10000-20000 നെര്‍വുകളാണ് ലിംഗാഗ്ര ചര്‍മത്തില്‍ അവസാനിക്കുന്നത്. ചര്‍മ്മത്തിലെ papillary ലെയര്‍ ലിംഗത്തിന്‍റ

ദീപക് ശങ്കരനാരായണൻ - സംവരണവിരുദ്ധതയുടെ രാഷ്ട്രീയം.

സംവരണവിരുദ്ധതയുടെ രാഷ്ട്രീയം. ദീപക് ശങ്കരനാരായണൻ DECEMBER 5, 2017 “Uniform treatment of unequals is as bad as unequal treatment of equals” ഈ ലേഖനം ശ്രമിക്കുന്നത് സംവരണത്തിന്റെ യുക്തിയെയോ അതിന്റെ ചരിത്രപശ്ചാത്തലത്തെയോ വിശദീകരിക്കാനല്ല, മറിച്ച് സംവരണവിരുദ്ധതയുടെ സാമൂഹ്യ-സാമ്പത്തിക-സാംസ്കാരിക യുക്തികളെ പരിശോധിക്കാനാണ്. സംവരണത്തിന്റെ യുക്തി ഒരു പശ്ചാത്തലമായി പ്രവർത്തിക്കും എന്നേയുള്ളൂ. എന്തിനല്ല സംവരണം: സംവരണം ഒരു ക്ഷേമപദ്ധതിയല്ല. അതിന് അർഹരാവുന്നവരുടെ വ്യക്തിപരമോ സാമൂഹ്യമോ പോലുമായ സാമ്പത്തിക ഉന്നമനം സംവരണത്തിന്റെ യുക്തിപരമായ പരിധിയിൽ വരുന്ന വിഷയമേയല്ല. സാമൂഹ്യമായ കാരണങ്ങളാൽ പരാധീനത അനുഭവിക്കുന്ന വിഭാഗങ്ങൾക്ക് -  അഥവാ ചരിത്രത്തിന്റെ കാലമാനകങ്ങളിൽപ്പോലും അസാമാന്യമാം വിധം നീണ്ട ഒരു കാലയളവിലെ നിരന്തരവും സമ്പൂർണ്ണവുമായ  വിവേചനത്തിന് വിധേയരാകേണ്ടിവന്നതുമൂലം സാമൂഹ്യപുരോഗതിയുടെ ഗുണഫലങ്ങൾ അനുഭവിക്കുന്നതിൽനിന്ന് സാമൂഹ്യമായി മാറ്റിനിർത്തപ്പെട്ടവർക്ക് - രാഷ്ട്രീയസമൂഹം ചെയ്യാൻ ബാദ്ധ്യതപ്പെട്ട പ്രതിവിവേചനം (Corrective  Discrimination / Reverse Discrimination) ആണ് സംവരണം. സാമൂഹ്യമായ കാരണങ്

ദീപക് ശങ്കരനാരായണൻ - Caste

ദീപക് ശങ്കരനാരായണൻ കുട്ടിയെ സ്കൂളിൽ ജാതിയോ മതമോ ഇല്ലാതെ ചേർക്കുന്നതിൽ തകരാറൊന്നുമില്ല, പക്ഷേ അതിൽ അഭിമാനിക്കാനൊന്നുമില്ല. ‘ജാതിയില്ലായ്മ‘ ജാതിഹിന്ദുക്കൾക്ക് മാത്രം പറഞ്ഞിട്ടുള്ള ഒരു ആർഭാടമാണ്. ഭരണഘടനാപരമായ അവകാശങ്ങൾക്കുള്ള ഔദ്യോഗിക രേഖയാണ് സ്കൂൾ സർട്ടിഫിക്കറ്റിലെ ജാതി. സവർണ്ണന്റെ ജാതി കിടക്കുന്നത് സർട്ടിഫിക്കറ്റിലല്ല. അല്ലാതെ അതില്ലായ്മ നിങ്ങളുടേ സാമൂഹ്യജീവിതത്തിന്റെ ശുദ്ധിസർട്ടിഫിക്കറ്റല്ല. ജാതിക്കെതിരെ സംസാരിക്കുന്ന നിങ്ങൾ എന്തിന് സ്കൂൾ സർട്ടിഫിക്കറ്റിൽ ജാതി ചേർക്കുന്നു എന്ന ചോദ്യം ഒരു കെണിയാണ്, അതിൽ പോയി തലവച്ചുകൊടുക്കരുത്. സാമ്പത്തിക-വിദ്യാഭ്യാസ-ആർജ്ജിതസംസ്കാര അവസ്ഥകൾ സമാനമെങ്കിൽ ഈഴവജന്മിമാർ മകളെ പൂർണ്ണമനസ്സോടെ ‘കെട്ടിച്ചു‘തരുമെന്ന് ഉറപ്പുള്ള ദളിതനും ആഡ്ഢ്യനായർ വീട്ടിൽ പോയി ധൈര്യമായി പെണ്ണുചോദിക്കാൻ സമാനമായ മറ്റവസ്ഥകളുണ്ടെങ്കിൽ കഴിയുമെന്ന് കരുതുന്ന ഈഴവനും സമാനസന്ദർഭങ്ങളിൽ തുല്യരായി പരിഗണിക്കപ്പെടുന്ന് ഉറപ്പുള്ള മുസ്ലീങ്ങളും മറ്റ് കീഴ്ജാതിക്കാരും ആ ജാതിപ്പേര് സർട്ടിഫിക്കറ്റിൽ നിന്ന് കളഞ്ഞോട്ടെ. അല്ലാത്തവർക്ക് നാമമാത്രമെങ്കിലുമായ പ്രതിവിവേചനത്തിന് ആ ജാതിപ്പേര് സർട്ടിഫിക്കറ്റിൽ

സിഖ് കൂട്ടകൊലയും കമ്മ്യൂണിസ്റ്റ് ബംഗാളും

Mansoor Paramal‎ സിഖ് കൂട്ടകൊലയും കമ്മ്യൂണിസ്റ്റ് ബംഗാളും 1984 ഒക്ടോബര്‍ മുപ്പതിന് തന്‍റെ രണ്ട് സിഖ് ബോഡി ഗാര്‍ഡുകളുടെ തുരുതുരായുള്ള വെടിയേറ്റ് ഇന്ദിരാ ഗാന്ധി മരിച്ച് വീണതിന് ഒരു ദിവസത്തിന് ശേഷം കുറ്റം ചെയ്തവരുടെ വംശത്തെ ഒന്നാകെ ഇല്ലാതാക്കുകയെന്ന നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ഗോത്ര നീതി നടപ്പിലാക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ ആയുധവും എടുത്ത് ഇറങ്ങി. രാജ്യത്തെ ഏറ്റവും വലിയ മൂനാമത്തെ ന്യൂനപക്ഷങ്ങള്‍ ഒറ്റക്ക് താമസിക്കുന്നിടത്തൊക്കെ അവരെത്തി. ഒക്ടോബര്‍ മുപ്പത്തിയൊന്ന് രാത്രിയായിരുന്നു തുടക്കം,സൗത്ത് ഡല്‍ഹിയില്‍ തുടങ്ങി യമുനാ തീരങ്ങളില്‍ താമസിക്കുന്ന സിഖ് കോളണികളൊന്നാകെ രക്തദാഹികളായ കോണ്‍ഗ്രസ്സുകാര്‍ കയറി ഇറങ്ങി. ഡല്‍ഹിയില്‍ മാത്രം മൂവായിരത്തിലധികം സിഖ് ന്യൂനപക്ഷങ്ങളെയാണ് കോണ്‍ഗ്രസ്സിന്‍റെ രാഷ്ട്രീയ നേതൃത്വത്തിന്‍റെ കീഴില്‍ കദറിട്ട തീവ്രവാദികള്‍ കൊന്ന് തള്ളിയത്.പതിനെട്ടിനും അന്‍പതിനും ഇടയിലുള്ള യുവാക്കളെ പ്രത്യേകം ടാര്‍ഗറ്റ് ചെയ്ത് അവരെ വീട്ടിലെ സ്ത്രീകളുടെ മുന്നിലിട്ട് കൊല്ലണം എന്നായിരുന്നു അവര്‍ക്ക് കിട്ടിയ നിര്‍ദേശമത്രേ. When a big tree falls, the earth shakes എന്നാണ് രാജീവ് ഗാന്ധി ഈ ക

Hanan - Nasa

Image
Abhayankar Abhay  is with  Kannan Keecherill  and  2 others . 5 mins  ·  സ്ത്രീക്ക് മാന്യത സുരക്ഷിതത്വം എന്നിവയൊക്കെ കൊടുത്തു ഷോകേസിൽ വെച്ച് അടച്ചാൽ മതി. അല്ലാതെ അവൾക്ക് സമത്വം ഒന്നും വേണ്ട എന്ന് അത്യന്തം പിന്തിരിപ്പൻ ആയ പ്ലക്കാര്ഡും പിടിച്ചു നിൽക്കുന്ന പെൺകുട്ടികൾ ചിലർ നാസ കീഴടക്കി എന്നൊക്കെ എഴുതിയത് കണ്ടിരുന്നു . അതിനെ ട്രോളിയപ്പോൾ ഹനാൻ ഹാഷിം എന്ന കോഴിക്കോട്ടുകാരി നാസയിൽ ഉണ്ട് അവൾ ശാസ്ത്രത്തിന്റെ പല അടിസ്ഥാന തത്വങ്ങളും ഇസ്‌ലാമിക വീക്ഷണത്തിൽ മാറ്റി എഴുതി എന്നൊക്കെ ഉള്ള തള്ളുകൾ കണ്ടു. കൂടെ ഒരു പെൺകുട്ടി സർട്ടിഫിക്കറ്റും പിടിച്ചു നിൽക്കുന്ന പടവും. എന്താണ് വസ്തുത എന്നോ? 2009 ആണ് ഈ ഹനാൻ വാർത്ത മാർതുഭുമി കോഴിക്കോട് എഡിഷനിൽ വരുന്നത്. അപ്പോൾ തന്നെ മലയാളം 'ബൂലോകത്ത്' തേച്ച് ഭിത്തിയിലൊട്ടിച്ചു എഴുതിയ ലേഖിക തന്നെ അബദ്ധം ഏറ്റു പറഞ്ഞു പിൻവലിച്ച കേസാണ്. സ്‌കൂളിൽ നിന്നോ മറ്റോ നാസ സന്ദർശിച്ചു അവിടെ അവർക്ക് വേണ്ടി നടത്തിയ എന്തോ ക്ളാസിലോ മറ്റോ പങ്കെടുത്ത് മടങ്ങിയ കുട്ടി നാട്ടിൽ ഫേമസ് ആയി. അവരെ മാതൃഭൂമി ലേഖിക ഇന്റർവ്യൂ നടത്തിയതാണ് സംഭവം. കിട്ടിയ ചാൻസിൽ മനസിലുള്ള

ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍, രോഗങ്ങള്‍.

http://yathramozhi.blogspot.com/2009/11/blog-post.html http://yathramozhi.blogspot.com/2009/11/blog-post_10.html http://yukthivaadam.blogspot.com/2009/11/blog-post.html http://yukthivaadam.blogspot.com/2009/11/blog-post_26.html