Posts

Showing posts from April, 2019

മുരളി തുമ്മാരുകുടി-നൂറു വര്‍ഷം കഴിഞ്ഞെത്തിയതിന്റെ പുണ്യം

Image
ഈ കര്‍ക്കടകത്തില്‍ എനിക്ക് 50 വയസ്സു തികയും. 2014 ല്‍ 50 വയസ് തികയാന്‍ 1964-ലാണ് ജനിച്ചതെന്ന് പ്രത്യേകം പറയേണ്ടല്ലോ. ഈ സമയത്ത് ഞാന്‍ ചുമ്മാ ഒരു ‘തോട്ട് എക്‌സ്‌പെരിമെന്റ്’ (ചിന്താ പരീക്ഷണം?) നടത്തി നോക്കി. അതായത് ഒരു നൂറു വര്‍ഷം മുന്‍പാണ് ജനിച്ചതെങ്കില്‍ (ജനനസ്ഥലം, ജാതി, കുടുംബം എല്ലാം ഇതു തന്നെ) എന്തു തരത്തിലുള്ള ജീവിതമായിരിക്കും എനിക്കുണ്ടാവുക? 100 വര്‍ഷം മുന്‍പാണ് ജനിച്ചതെങ്കില്‍ ഉറപ്പായ ഒരു കാര്യം ആദ്യമേ പറയാം. 50 ാം പിറന്നാള്‍ ആഘോഷിക്കാനോ അതിനെപ്പറ്റി ചിന്തിക്കാനോ ഞാനുണ്ടാകാനുള്ള സാധ്യത തീരെ കമ്മി. അന്ന് ശരാശരി മലയാളി പുരുഷന്റെ ആയുര്‍ദൈര്‍ഘ്യം 40 വയസ്സില്‍ താഴെയായിരുന്നു. അഷ്ടവൈദ്യന്മാരും ഇംഗ്ലീഷ് ഡോക്ടര്‍മാരും പോരാത്തതിന് മന്ത്രവാദികളും വിളിപ്പുറത്തുണ്ടായിരുന്ന അക്കാലത്തെ രാജാക്കന്മാര്‍ പോലും അന്ന് 50 കടന്നിരുന്നില്ല. എന്റെ അച്ഛന്റെ തറവാട്ടില്‍ 36 വയസ്സിനു മീതെ ആണുങ്ങള്‍ ജീവിച്ചു തുടങ്ങിയത് അച്ഛന്റെ തലമുറയിലാണ്. ‘പണ്ടുള്ള ആളുകള്‍ക്ക് എന്താരോഗ്യമായിരുന്നു, ഇപ്പോഴത്തെ ജീവിതരീതിയുടെ ടെന്‍ഷനും കൃത്രിമ ഭക്ഷണവും ഒക്കെയാണ് മനുഷ്യനെ രോഗിയാക്കുന്നത്’ എന്ന തരത്തിലുള്ള