Sankaranarayanan Malappuram - KSEB Bill

https://www.facebook.com/sankaranarayanan.malappuram/posts/2843236029118821?hc_location=ufi

മണിയൻപിള്ള രാജുമാരുടെ കറന്റ് ചാർജ്ജ്
കുത്തനെ കൂട്ടണം.
മണിയൻപിള്ള രാജുവിന്റെ 6 മാസത്തെ വൈദ്യുതി ഉപഭോഗം 5251 യൂണിറ്റാണെന്നാണ് വൈദ്യുതി ബോർഡ് ചെയർമാൻ പറയുന്നത്. ഈ കണക്ക് ശരിയാണെങ്കിൽ, മീറ്ററിന് തകരാറൊന്നുമില്ലെങ്കിൽ മണിയൻപിള്ള രാജുവിന് ലഭിച്ച 42300 രൂപയുടെ കറന്റ് ബിൽ ഒട്ടും കൂടുതലല്ല. മറ്റൊരർത്ഥിൽ പറഞ്ഞാൽ കുറവാണ്.
രണ്ടു മാസത്തിലൊരിക്കലാണല്ലോ മീറ്റർ റീഡിംഗ് കണക്കാക്കുക. ഇതനുസരിച്ച് ഇദ്ദേഹത്തിന്റെ രണ്ടുമാസത്തെ വൈദ്യുത ഉപഭോഗം 1750 യൂണിറ്റ്. 900-ത്തിനു മേലുള്ള വൈദ്യുതി നിരക്ക് യൂണിറ്റിന് 7.90 രൂപ. അങ്ങനെ വരുമ്പോൾ ഇദ്ദേഹത്തിന്റെ വൈദ്യുതിചാർജ് (5251x7.90) 41482 രൂപ. എന൪ജി ചാ൪ജിന്റെ പത്തുശതമാനം ഡ്യൂട്ടിയും, മീറ്റ൪ റെന്റും, ഫിക്സഡ് ചാ൪ജും ഉൾപ്പെടുത്തിയാണ് വൈദ്യുതി ബില്ല് തയ്യാറാക്കുക. അപ്പോൾ ചാർജ് പിന്നെയും കൂടും. 5251 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചിട്ട് 414 രൂപയുടെ ബില്ല് കിട്ടണമെന്ന് പറഞ്ഞാൽ അത് നടക്കുന്ന കാര്യമല്ല!
2020 ഏപ്രിൽ, ജൂൺ മാസത്തിൽ എനിക്ക് കിട്ടിയ കറന്റ് ബില്ല് 2996 രൂപ. രണ്ടു മാസത്തെ ശരാശരി 1498 രൂപ. ഇതിന്റെ അടിസ്ഥാനത്തിൽ ജൂൺ മാസത്തിലെ ബില്ല് 1498 രൂപയാണെന്ന് കണക്കാക്കാം. 2020 ഫെബ്രുവരി മാസത്തെ ബില്ലിനെ അപേക്ഷിച്ച് വളരെ കൂടുതൽ തന്നെ. വെറുതെയങ്ങ് കൂടിയതല്ല. ഉപയോഗിച്ചിട്ട് തന്നെയാണ് കൂടിയത്. കറന്റ് ലഭിച്ചതിനുശേഷം എന്റെ വീട്ടിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിച്ച് കാലമാണ് 2020 ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങൾ. പുറത്ത് പോകാതെ വീട്ടിലിരിക്കുന്ന അവസ്ഥയും ആദ്യമായിട്ടാണ്. ഫാനുകൾക്ക് വിശ്രമമേ ഉണ്ടായിരുന്നില്ല. വീട്ടിൽ ടി.വി ഉണ്ട്. ഏകദേശം വൈകുന്നേരം 7 മണി മുതൽ രാത്രി 10/11 വരെ മാത്രം മാത്രം പ്രവർത്തിച്ചിരുന്ന ടി.വി രാവിലെ മുതൽ രാത്രി 11 വരെയെങ്കിലും പ്രവർത്തിച്ചിരുന്ന അവസ്ഥയിലായി. 2020 ജനുവരി മുതൽ ഫ്രിഡ്ജും പ്രവർത്തിച്ചു തുടങ്ങി. ഇതുകൊണ്ടുതന്നെയാണ് കറന്റ് ബില്ല് കൂടിയത്. ജൂൺ മാസത്തിൽ കറന്റ് ബില്ല് പൊതുവെ കൂടും. 2019 ജൂൺ മാസത്തിൽ എന്റെ കറന്റ് ബില്ല് 1258 രൂപയായിരുന്നു. 2020-ൽ അത് 1498 രൂപയായതിൽ എനിക്ക് അത്ഭുതമില്ല. ഉപഭോഗം കൂടിയതുകൊണ്ടു തന്നെയാണ് കറന്റ് ചാർജ്ജും കൂടിയത്.
ഉപഭോഗം കുറഞ്ഞാൽ ചാർജ്ജും കുറയും. അതിന്റെ ഉദാഹരണവും എന്റെ പക്കലുണ്ട്.
ഞാനടയ്ക്കുന്ന ഒരു ബിൽസംഖ്യ കഴിഞ്ഞ ഫെബ്രുവരിയിലും ഏപ്രിലിലും ജൂണിലും 45 രൂപ തന്നെ. കുറെയായി ലോക്ഡൗണായ വീടാണിത്. ഞാൻ അടച്ചിരുന്ന മറ്റൊരു ബിൽസംഖ്യ കുറയുകയാണ് ചെയ്തത്. 2020 ഫെബ്രുവരിയിലെ ബിൽസംഖ്യ 467 രൂപയായിരുന്നു. ഏപ്രിൽ, ജൂൺ മാസങ്ങളിലെ ബിൽസംഖ്യ 340 രുപാ വീതം. ഇവിടെ ബിൽസംഖ്യ 127 രൂപ കുറയുകയാണ് ചെയ്തത്. ഉപഭോഗം കുറഞ്ഞതാണ് കാരണം.
2007 ജൂണിൽ പുതിയ ബില്ലിലെ റീഡിംഗ് അനുസരിച്ച് എന്റെ രണ്ടു മാസത്തെ വൈദ്യുത ഉപഭോഗം (610/2) 305 യൂണിറ്റാണ്. 305-നു പകരം ഇത് 300-ൽ നിൽക്കുകയായിരുന്നെങ്കിൽ എന്റെ ബിൽ വളരെയേറെ കുറയുമായിരുന്നു. 201 മുതൽ 300 വരെ യൂണിറ്റിന് 4.80 രൂപയാണ് നിരക്ക്. 301 മുതൽ 400 വരെ 6.40 രൂപയും. ഈ മാനദണ്ഡമനുസരിച്ച് മണിയൻപിള്ള രാജു ഉപയോഗിച്ചത് (5251/3) 1750 യൂണിറ്റ്. 801 മുതൽ 1000 യൂണിറ്റ് വരെ സ്ലാബ് അനുസരിച്ചല്ല നിരക്ക് കൂട്ടുന്നത്. ഓരോ യൂണിറ്റിനും 7.10 രൂപയാണ് നിരക്ക്. 1000-ത്തിനു മുകളിൽ 7.90 രൂപയും.
മണിയൻപിള്ള രാജുവിന്റെ രണ്ടുമാസത്തെ ശരാശരി 1750 യൂണിറ്റാണ്.
സിനിമാതാരങ്ങൾക്ക് പ്രത്യേക നിരക്കൊന്നും വൈദ്യുതി ബോർഡ് ഏർപ്പെടുത്തിയിട്ടില്ല. കറന്റുകൊണ്ട് അത്യാവശ്യം കാര്യങ്ങളൊക്കെ ചെയ്യിക്കുന്ന എന്റെ വീട്ടിൽ 305 യൂണിറ്റ് ഉപയോഗിക്കുമ്പോൾ മണിയൻപിള്ള രാജു 1750 യൂണിറ്റാണ് ഉപയോഗിക്കുന്നത്. രണ്ടു മാസത്തിൽ 1000 യൂണിറ്റിന് മുകളിൽ കറന്റ് ഉപയോഗിക്കുന്നവരുടെ വൈദ്യുത നിരക്ക് 7.90-ൽ നിന്ന് ചുരുങ്ങിയത് 27.90 രൂപയായെങ്കിലും വർദ്ധിപ്പിക്കണം. 1500 യൂണിറ്റിന് മേലെ കടന്നാൽ ഇത് 47.90 രൂപയെങ്കിലുമായി വർദ്ധിപ്പിക്കേണ്ടതുണ്ട്. ഒരു ഗാർഹിക ഉപഭോക്താവ് പരമാവധി ഉപയോഗിക്കുന്ന വൈദ്യുതിക്ക് മാനദണ്ഡം നിശ്ചയിക്കണം. അതിനപ്പുറം ഉപയോഗിക്കുന്നവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി അവരുടെ വൈദ്യുതിബന്ധം വിച്ഛേദിക്കണം. സംസ്ഥാനത്തിന്റെ വൈദ്യുതി പൊതുസ്വത്താണ്. സമ്പന്നർക്ക് അത് കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യാൻ പാടില്ലാത്തതാണ്.
എ.സിയിൽ സുഖിക്കണം കറന്റ് കാശ് കൊടുത്തുകൂടാ എന്ന നിലപാടിനെ അംഗീകരിച്ചുകൂടാ.
രണ്ടു മാസത്തിൽ 1750 യൂണിറ്റ് വൈദ്യുതി ഉപഭോഗിക്കുന്ന മണിയൻപിള്ള രാജു പറയുന്നത് വൈദ്യുതി ബോർഡ് തീവെട്ടിക്കൊള്ള നടത്തുകയാണെന്നാണ്!
കേരളത്തിലെ എല്ലാ ജനങ്ങൾക്കും ഇതിനെക്കുറിച്ച് കംപ്ലൈന്റ് ഉണ്ടെന്നും പറയുന്നു. മണിയൻ പിള്ള രാജുവും ഏതാനും കൂട്ടുകാരും ചേർന്നാൽ കേരളത്തിലെ മുഴുവൻ ജനങ്ങളുമാകുമോ?
ലോക്ഡൗൺ കാലത്ത് സാധാരണക്കാരിൽ ബഹുഭൂരിപക്ഷവും സാമ്പത്തിക പ്രയാസം അനുഭവിക്കുന്നു എന്ന കാര്യം ശരി തന്നെ. ഒരു ചെറിയ സംഖ്യയും അവർക്കിപ്പോൾ വലിയ പ്രശ്നം തന്നെ. ബിൽ അടക്കാൻ അവർക്ക് സാവകാശം നൽകേണ്ടതുണ്ട്. അതോടൊപ്പം സമ്പന്നരെ നിലയ്ക്കു നിർത്തുകയും വേണം.
രണ്ടു മാസത്തിൽ 1750 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുക എന്ന് പറഞ്ഞാൽ അത് വളരെയധികം തന്നെയാണ്. അത്തരക്കാരുടെ ബിൽ
കുത്തനെ
കുത്തനെ
കുത്തനെ
കൂട്ടണം....
ഒന്നോ രണ്ടോ ബൾബും ഫാനുമല്ലാതെ മറ്റൊന്നും ഉപയോഗിക്കാത്തവർക്ക് വൈദ്യുതി സൗജന്യമായി നൽകുകയും വേണം.

Comments

Popular posts from this blog

Santhosh Iriveri Parootty - നിലനിൽപ്പിന്റെ വേദന

ചേലാകർമ്മം

Bitcoin - Sujith Kumar