ദീപക് ശങ്കരനാരായണൻ - Caste
ദീപക് ശങ്കരനാരായണൻ
കുട്ടിയെ സ്കൂളിൽ ജാതിയോ മതമോ ഇല്ലാതെ ചേർക്കുന്നതിൽ തകരാറൊന്നുമില്ല, പക്ഷേ അതിൽ അഭിമാനിക്കാനൊന്നുമില്ല.
‘ജാതിയില്ലായ്മ‘ ജാതിഹിന്ദുക്കൾക്ക് മാത്രം പറഞ്ഞിട്ടുള്ള ഒരു ആർഭാടമാണ്. ഭരണഘടനാപരമായ അവകാശങ്ങൾക്കുള്ള ഔദ്യോഗിക രേഖയാണ് സ്കൂൾ സർട്ടിഫിക്കറ്റിലെ ജാതി. സവർണ്ണന്റെ ജാതി കിടക്കുന്നത് സർട്ടിഫിക്കറ്റിലല്ല. അല്ലാതെ അതില്ലായ്മ നിങ്ങളുടേ സാമൂഹ്യജീവിതത്തിന്റെ ശുദ്ധിസർട്ടിഫിക്കറ്റല്ല. ജാതിക്കെതിരെ സംസാരിക്കുന്ന നിങ്ങൾ എന്തിന് സ്കൂൾ സർട്ടിഫിക്കറ്റിൽ ജാതി ചേർക്കുന്നു എന്ന ചോദ്യം ഒരു കെണിയാണ്, അതിൽ പോയി തലവച്ചുകൊടുക്കരുത്.
സാമ്പത്തിക-വിദ്യാഭ്യാസ-ആർജ്ജിതസംസ്കാര അവസ്ഥകൾ സമാനമെങ്കിൽ ഈഴവജന്മിമാർ മകളെ പൂർണ്ണമനസ്സോടെ ‘കെട്ടിച്ചു‘തരുമെന്ന് ഉറപ്പുള്ള ദളിതനും ആഡ്ഢ്യനായർ വീട്ടിൽ പോയി ധൈര്യമായി പെണ്ണുചോദിക്കാൻ സമാനമായ മറ്റവസ്ഥകളുണ്ടെങ്കിൽ കഴിയുമെന്ന് കരുതുന്ന ഈഴവനും സമാനസന്ദർഭങ്ങളിൽ തുല്യരായി പരിഗണിക്കപ്പെടുന്ന് ഉറപ്പുള്ള മുസ്ലീങ്ങളും മറ്റ് കീഴ്ജാതിക്കാരും ആ ജാതിപ്പേര് സർട്ടിഫിക്കറ്റിൽ നിന്ന് കളഞ്ഞോട്ടെ. അല്ലാത്തവർക്ക് നാമമാത്രമെങ്കിലുമായ പ്രതിവിവേചനത്തിന് ആ ജാതിപ്പേര് സർട്ടിഫിക്കറ്റിൽ വേണം.
എന്തിന് ജാതിയില്ലാതെയാണ് കുട്ടിയെ സ്കൂളിൽ ചേർത്തതെന്ന പൊതുപ്രസ്താവനകളെപ്പോലും ഞാൻ സംശയത്തോടെയേ കാണൂ. നേർമനസ്സോടെ അത് ചെയ്ത സുഹൃത്തുക്കൾ ക്ഷമിക്കുക. നിങ്ങൾ ആരെയെങ്കിലും മോട്ടിവേയ്റ്റ് ചെയ്തു എന്ന് തോന്നുന്നുണ്ടെങ്കിൽ അത് വെറുതെയാണ്. മനുഷ്യരുടെ ഗതികേടുകളുടെ മേൽ നിങ്ങൾ നിങ്ങളുടെ വകയായും ഒരു ആണിയടിച്ചു എന്ന് കൂട്ടിയാൽ മതി.
ജാതി ഒരു സാമൂഹ്യയാഥാർത്ഥ്യമാണ്. അതങ്ങനെ സർട്ടിഫിക്കറ്റിലെ ഒഴിഞ്ഞ കോളം കൊണ്ട് തൂത്താൽ പോകുന്നതല്ല. സാമൂഹ്യജീവിതത്തിൽ സവർണ്ണൻ പേറുന്ന ജാതിവാലുപോലെ ഒരശ്ലീലമല്ല സ്കൂൾ സർട്ടിഫിക്കറ്റിലെ അവർണ്ണന്റെ ജാതി. അതൊരു വടുവാണ്; ചാട്ടയടികളുടെ, അപമാനങ്ങളുടെ, ചൂഷണത്തിന്റെ, അവഗണനയുടേ വടു. അതുതന്നെയാണ് ആ അവസ്ഥക്കെതിരെയുള്ള ആയുധവും. അത് താഴെയിടാനാണ് അവർ നിങ്ങളോട് ആഹ്വാനം ചെയ്യുന്നത്.
വിവേചനത്തിന്റെ അതേ മാനദണ്ഡം കൊണ്ടേ പ്രതിവിവേചനവും പറ്റൂ. വിവേചനം തുടരുന്നിടത്തോളം ആ വടു മാത്രം പ്ലാസ്റ്റിക് സർജറി ചെയ്ത് മാറ്റേണ്ടതില്ല.
“ജാത്യാലുള്ളത് തൂത്താൽ പോകില്ല“ എന്ന പ്രയോഗം മനസ്സിലെങ്കിലും നിലനിൽക്കുന്ന ഒറ്റ മനുഷ്യനെങ്കിലും സമൂഹത്തിലുള്ള കാലത്തോളം സർട്ടിഫിക്കറ്റിൽ ജാതി കിടക്കട്ടെ.

Comments
Post a Comment